കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍. സ്ഥലം സന്ദര്‍ശിക്കാനെത്തിയ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും ഇ കെ വിജയന്‍ എംഎല്‍എയും കുടുങ്ങി.
ഈ പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസവും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
അതേസമയം, വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 250 കടന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൂരമലയില്‍ ഇപ്പോള്‍ നടപ്പാല നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.