ന്യൂ ഡൽഹി : കേരളത്തിന് ഉരുൾപൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് മന്ത്രി പറഞ്ഞു. ജൂലൈ 23, 24,25,26 തീയതികളിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്.
ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
ഈ മുന്നറിയിപ്പ് സംവിധാനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരാൾ പോലും മരിക്കാതെ കൈകാര്യം ചെയ്ത മുൻ അനുഭവങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പ് സംവിധാനത്തിനായി കേന്ദ്രസർക്കാർ 2000 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. തന്റെ നിർദ്ദേശാനുസരണം ആണ് എൻ ഡി ആർ എഫിനെ വിന്യസിച്ചത്. 9 ടീമുകളെ വിന്യസിച്ചിരുന്നു. ഉരുൾപൊട്ടൽ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അയച്ചതെന്ന് അമിത് ഷാ പറഞ്ഞു.
കൂടാതെ കേരള സർക്കാർ എന്ത് ചെയ്തു എന്ന് അമിത് ഷാ ചോദിച്ചു. കേരളം എന്തുകൊണ്ട് അപകട മേഖലയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചില്ല എന്നും അദ്ദേഹം ചോദ്യം ചെയ്തു.