കല്‍പ്പറ്റ: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി എത്തിച്ചു. മണ്ണ് നീക്കുന്നതിന് ആവശ്യമായ യന്ത്രസഹായം ലഭ്യമാകാത്തത് നേരത്തെ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. മേപ്പാടി ചൂരല്‍മലയില്‍നിന്ന് സാഹസികമായി പുഴ മുറിച്ചുകടന്നാണ് ജെസിബി മുണ്ടക്കൈയിലെത്തിച്ചത്.
മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതല്‍ത്തന്നെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. വിവിധ സുരക്ഷാസേനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇതുവരെ രക്ഷാപ്രവര്‍ത്തനം നടന്നത്.
also read-123 മരണങ്ങള്‍; വയനാട്ടില്‍ മരണസംഖ്യ ഉയരുന്നു; മുഖ്യമന്ത്രി നാളെ വയനാട്ടിലേക്ക്
സൈന്യത്തിന്റെ നേതൃത്വത്തില്‍ താത്കാലിക ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.