കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 123 മരണങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 150 ഓളം മരണങ്ങള്‍ സംഭവിച്ചെന്നാണ് പ്രദേശത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 75 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ എത്തും. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മന്ത്രിമാരുടെ സംഘം നിരന്തരം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈയിലാണ് പ്രധാനമായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വീടിനുള്ളില്‍ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരിഗണന.
also read- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് നടി നിഖില വിമലും; തളിപ്പറമ്പയിലെ കളക്ഷന്‍ സെന്ററില്‍ സജീവസാന്നിധ്യം
ഇതോടെ പല മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നു. ഈ പ്രദേശങ്ങളിലാണ് ബുധനാഴ്ച രക്ഷാദൗത്യം പുരോഗമിക്കുന്നത്.