ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് നടി നിഖില വിമലും; തളിപ്പറമ്പയിലെ കളക്ഷന്‍ സെന്ററില്‍ സജീവസാന്നിധ്യം

കണ്ണൂര്‍: വയനാട്ടിലേക്കുള്ള അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ ആയി എത്തിയത്. കഴിഞ്ഞദിതവസം രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം നിഖില പ്രവര്‍ത്തനനിരതയായി.

താരത്തിന്റെ വീഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു. അതേസമയം, നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
also read-മേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്; തന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം: മാധവ് ഗാഡ്ഗില്‍
തളിപ്പറമ്പ് കളക്ഷന്‍ സെന്ററിലാണ് നിഖില അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നത്. താരത്തിനൊപ്പം നിരവധി യുവാക്കളും പ്രവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം.

Exit mobile version