മുണ്ടക്കൈ: ഉറ്റവരെയും സ്വന്തം കിടപ്പാടവും എല്ലാം തുടച്ചുമാറ്റപ്പെട്ട ഭൂമിയില്‍ തിരച്ചിലിലാണ് മുണ്ടക്കൈയിലെ പലരും. എവിടെ തിരയണമെന്ന് പോലും അറിയാതെ കണ്ണീരോടോ നിസ്സഹായരായി നില്‍ക്കുന്നവരെ ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ആത്മാര്‍ത്ഥമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന രക്ഷാപ്രവര്‍ത്തക സംഘങ്ങളാകട്ടെ ആത്യാവശ്യമായ ഉപകരണങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലാണ്.
500 നു മുകളില്‍ വീടുകളുണ്ടായിരുന്ന ഈ പ്രദേശത്ത് ചെളിനിറഞ്ഞ മണ്ണും കല്ലുമല്ലാതെ ഒന്നുമില്ല. വീടിന്റെ മുകളിലെ റൂഫിനൊപ്പം മണ്ണ് മൂടിയിരിക്കുന്നു. ഇവിടെ കുടുങ്ങി കിടക്കുന്നവരെത്ര എന്ന് കണക്കാക്കാന്‍ പോലുമാകാതെ കുഴങ്ങുകയ.ാണ് രക്ഷആപ്രവര്‍ത്തനം നടത്തുന്ന പ്രദേശത്തെ മെബര്‍ ഉള്‍പ്പടെയുള്ളവര്‍.
540 ഓളം വീടുകളില്‍ അവശേഷിക്കുന്നത് 30 ഓളം വീടുകള്‍ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ കെ ബാബു പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമെന്നാല്ലാതെ പറയാന്‍ കഴിയില്ല.റൂഫ് നീക്കി കോണ്‍ക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാന്‍.
ഇതിനിടെ, രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടാത്തവര്‍ക്കായി മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതലെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പരിക്കേറ്റവരെ എയര്‍ലിഫ്റ്റിങ് വഴി ആദ്യം പുറത്തെത്തേക്ക് എത്തിച്ചിരുന്നു.
ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താത്കാലിക പാലം നിര്‍മാണം പൂര്‍ത്തിയായതോടെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി ബുധനാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും അത്യാധുനികമായ ഉപകരണങ്ങള്‍ എത്താത്തത് വലിയ ബുദ്ധിമുട്ടാവുകയാണ്.
also read-ന്യൂനമര്‍ദ്ദ പാത്തി; ഇന്നും അതിശക്തമായ മഴ, കാറ്റിനും സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോണ്‍ക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കരികിലെത്താന്‍ സാധിക്കൂ. അത്യാധുനിക ഉപകരണങ്ങള്‍ എപ്പോള്‍ എത്തുമെന്നതില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ചുറ്റിക ഉള്‍പ്പെടെ ഉപയോഗിച്ച് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചില്‍ നടത്തുന്നത്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. പരമാവധി ജീവനുകള്‍ രക്ഷിക്കാനും മരണപ്പെട്ടവര്‍ക്ക് ആദരവോടെ അന്ത്യയാത്ര നല്‍കാനും തിരച്ചില്‍ ശക്തമായി തുടരുകയാണ്.
Discussion about this post