രാഹുല്‍ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തില്ല, സന്ദര്‍ശനം മാറ്റിവെച്ചത് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്

rahul and prriyanka|bignewslive

ന്യൂഡല്‍ഹി: കാലാവസ്ഥ പ്രതികൂലമായതിനാല്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല. സോഷ്യല്‍മീഡിയയിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മൈസൂരിലെ മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദര്‍ശനം മാറ്റിവെച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ ഇവരെ അറിയിച്ചിരുന്നു.

തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ തങ്ങള്‍ എത്രയും വേഗം വയനാട്ടിലെത്തുമെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

ഈ വിഷമഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും രാഹുല്‍ പറഞ്ഞു. തന്റെ പ്രാര്‍ത്ഥനകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയും ട്വിറ്ററില്‍ കുറിച്ചു.

Exit mobile version