കല്‍പ്പറ്റ: കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 98 പേരെയാണ് കാണാതായിരിക്കുന്നത്.
എന്നാല്‍ ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. സൈന്യം രക്ഷാദൗത്യം ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചില്‍ നടത്താന്‍ കൂടുതല്‍ സൈന്യം രംഗത്തെത്തി. നാലു സംഘങ്ങളായാണ് ചൂരല്‍മലയില്‍ സൈന്യം തിരിച്ചല്‍ നടത്തുന്നത്. ഒപ്പം അഗ്‌നിശമനസേനാംഗങ്ങളും തിരച്ചില്‍ നടത്തും.
മുണ്ടക്കൈയിലേക്കും തിരച്ചിലിനായി സൈന്യമെത്തിയിട്ടുണ്ട്. മുണ്ടക്കൈയില്‍ കുടുങ്ങിയ ഏതാണ്ട് അഞ്ഞൂറോളം പേരെ താല്‍ക്കാലിക പാലമുണ്ടാക്കി സൈന്യം രക്ഷപ്പെടുത്തി.