തിരുവനന്തപുരം: 2019 ല്‍ മോഡി അധികാരത്തില്‍ വരുമെന്നും ഈ വര്‍ഷം തന്നെ അജ്ഞാത രേഗവും പിടിപ്പെടാം എന്ന് പ്രവചനം നടത്തി കലിയുഗ ജ്യോതിഷ്യന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ സന്തോഷ് നായര്‍. ഒരേ സമയം 41 പ്രവചനങ്ങള്‍ നടത്തുകയാണ് സന്തോഷ്. ഇതി ലോക ചരിത്രത്തില്‍ ആദ്യമാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുകയാണ്.
ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ പ്രവചനമാണ് സമൂഹമാധ്യമങ്ങള്‍ ഇയാള്‍ക്കെതിരെ പ്രയോഗിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കില്ലെന്നും തന്റെ പ്രവചനം ശരിയായെന്നും ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 23-ാം തീയതി ഇയാള്‍ ഒരു വിഡിയോ ചെയ്തിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ അനുഭവിക്കുമെന്നും ഇയാള്‍ പറയുന്നു. ശേഷമാണ് യുവതികള്‍ കയറിയത്. ഇതാണ് ട്രോളന്മാര്ക്കും ഇരയായി മാറിയതും.
ഭൂലോകത്ത് 2019 ല്‍ അഞ്ജാതരോഗം പിടിപ്പെടുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഒപ്പം മറ്റ്പ്രവചനങ്ങളും. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 225 സീറ്റോളം നേടി മുന്നോട്ടു വരുമെന്നും നരേന്ദ്ര മോഡി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകുമെന്നും ഇയാള്‍ പ്രവചിക്കുന്നു. ലോക്സസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റും യുഡിഎഫും 6 സീറ്റ് എല്‍ഡിഎഫ് നേടുമെന്നും ഇയാള്‍ പറയുന്നു.
അപൂര്‍വ്വ പ്രവചനത്തിന്റെ വീഡിയോ കാണാം;
Discussion about this post