വയനാട്ടിലെ ദുരന്തം; മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം; പരിക്കേറ്റവര്‍ക്ക് അരലക്ഷവും

മേപ്പാടി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ മനുഷ്യജീവനുകള്‍ അപഹരിച്ച നടുക്കത്തിനിടെ കേരളത്തിന് ആശ്വസവുമായി പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു.

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
also read- ഉള്ളുലച്ച് വയനാട്; ഉരുള്‍പൊട്ടലില്‍ 36 മരണം; നിലമ്പൂരില്‍ നിന്നും കണ്ടെടുത്തത് നിരവധി മൃതദേഹങ്ങള്‍
അതേസമയം, പാര്‍ലമെന്റില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിക്കുമെന്നും കേന്ദ്രസഹായം തേടുമെന്നും കെസി വേണുഗോപാല്‍ എംപി അറിയിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ പി സന്തോഷ് കുമാര്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.

Exit mobile version