ഉള്ളുലച്ച് വയനാട്; ഉരുള്‍പൊട്ടലില്‍ 36 മരണം; നിലമ്പൂരില്‍ നിന്നും കണ്ടെടുത്തത് നിരവധി മൃതദേഹങ്ങള്‍

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം. കുട്ടികളടക്കം 36 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളാണ് ചാലിയാറിലൂടെ ഒഴുകിയെത്തിയതെന്നാണ് സംശയിക്കുന്നത്. പല വീടുകളും ഒലിച്ചുപോയി. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്.
also read-വയനാട്ടില്‍ ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ എണ്ണം 19 ആയി, നിരവധി പേരെ കാണാതായി, ദാരുണം
ഉരുള്‍പൊട്ടിയ സ്ഥലത്ത് നിന്നും പത്തിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ഇതില്‍ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version