വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ

ഇരിങ്ങാലക്കുട: തൃശ്ശൂരിൽ 20 ഗ്രാം എംഡിഎംഎയുമായി മുങ്ങല്‍വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ തേലപ്പള്ളിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരി വള്ളിയില്‍വീട്ടില്‍ ശ്യാം (24) പിടിയിലായത്.

റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമിന്റെയും ഇരിങ്ങാലക്കുട പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ശ്യാം പിടിയിലായത്. കരുവന്നൂര്‍ തേലപ്പള്ളിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

മയക്കുമരുന്ന് ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനാണ് പ്രതി കൊണ്ടുവന്നതെന്നാണ് വിവരം.

കൈവശം ഉണ്ടായിരുന്ന എം ഡി എം എ കൈമാറുന്നതിനായി കാത്തുനില്‍ക്കുന്ന സമയത്താണ് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണ് ഇയാളെന്നും ആര്‍ക്കൊക്കെയാണ് ഇയാള്‍ വില്‍പ്പന നടത്തുന്നതെന്ന് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.
Also read-അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു
ക്രൈം ബ്രാഞ്ച് ഡിവൈ എസ്പി ഉല്ലാസ്‌കുമാര്‍, ഇരിങ്ങാലക്കുട ഡിവൈ എസ്പി കെ ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Exit mobile version