തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന് രംഗത്ത്. ശശികുമാര വര്‍മ കള്ളനാണെന്നും അദ്ദേഹത്തിന് മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് സംശയിച്ചതെന്നും സുധാകരന് ആരോപിച്ചു.
അതേസമയം തന്ത്രിക്കെതിരെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഭക്തി കൊണ്ടല്ല സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ശബരിമലയില്‍ പോകുന്ന സ്ത്രീകളുടെ ഭൂതവും വര്‍ത്തമാനവുമൊന്നും പരിശോധിക്കണ്ട കാര്യമില്ലെന്നും സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അയ്യപ്പന് ഒരു പ്രശ്നവുമില്ലെന്നും മന്ത്രി പറഞ്ഞു
Discussion about this post