കർണാടക തിരച്ചിൽ നിർത്തരുത്; ഈ തീരുമാനം ദൗർഭാഗ്യകരം; മറ്റൊരു സംസ്ഥാനത്ത് കയറി പ്രവർത്തിക്കുന്നതിന് തടസങ്ങളുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂർ: കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെയ്ക്കാനുള്ള തീരുമാനത്തെ അപലപിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചത്. കർണാടക സർക്കാറിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്നും ഇതിൽ നിന്ന് പിറകോട്ടുപോകണമെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

ദൗത്യം മുന്നോട്ടുപോകാനുള്ള സാധ്യതകൾ ഇനിയുമുണ്ട്. യോഗത്തിൽ ഒരുമിച്ചെടുത്ത തീരുമാനമാണ് നടപ്പാക്കാതെ പോകുന്നത്. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച പ്രധാന മൂന്ന് തീരുമാനങ്ങൾ നടപ്പാക്കിയില്ല. പാൻടൂൺ കൊണ്ടുവന്ന് തിരച്ചിൽ നടത്താൻ തീരുമാനിച്ചു. അത് ചെയ്യാൻ തയ്യാറായില്ല.

തഗ് ബോട്ട് കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് കൊണ്ടുവന്നിട്ടില്ല. ഡ്രെഡ്ജിങ് നടത്താൻ ഒരു പാലമാണ് തടസമെന്ന് പറഞ്ഞിട്ട് അതും പരിഹരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.യോഗത്തിലെടുത്ത ക്രിയാത്മക തീരുമാനത്തിൽ നിന്ന് പിറകോട്ടുപോകുന്നതിൽ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.
also read- പ്രതികൂല കാലാവസ്ഥ മാറാൻ ദിവസങ്ങളെടുക്കും; അർജുന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു
അവിടെ നടത്തിയ കഠിനാധ്വാനത്തെ കണ്ടുകൊണ്ട് തന്നെയാണ് പറയുന്നത്. നമുക്ക് മുന്നിൽ ഇനിയും സാധ്യതകൾ ഉണ്ടായിരുന്നു. അത് ഉപയോഗപ്പെടുത്താതെ മുന്നോട്ടുപോകാനുള്ള ഏകപക്ഷീയ തീരുമാനം ശരിയാണോ എന്ന് റിയാസ് ചോദിച്ചു.
also read-‘പാർട്ടി പറഞ്ഞത് കേട്ട് നഷ്ടമുണ്ടായത് തനിക്ക്, നേതാക്കൾ വിജയാഘോഷത്തിൽ’; കുത്തിത്തിരുപ്പ് നടത്തി പുറത്താക്കിയാൽ വിരമിച്ച് വീട്ടിലിരിക്കും: കെ മുരളീധരൻ
കേരള സർക്കാർ ഭരണഘടനപരമായി ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. അവിടെത്തെ സർക്കാറിനെ വിശ്വാസമുള്ളത് കൊണ്ടാണ് മറ്റൊരു തരത്തിലുള്ള ഇടപെടലിനും മുതിരാത്തതെന്നും മന്ത്രി പറഞ്ഞു.

Exit mobile version