‘അതീവദുഷ്‌കരം; തകര ബ്ലേഡ് ശരീരത്തിൽ തട്ടി; പുഴയിൽ ഇറങ്ങിയത് സ്വന്തം റിസ്‌കിൽ ‘; ദൗത്യം അവസാനിപ്പിച്ചതിനെ കുറിച്ച് ഈശ്വർ മാൽപെ

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി പുഴയിൽ തിരച്ചിൽ നടത്തിയിരുന്ന മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെ ദൗത്യം അവസാനിപ്പിച്ചു. പുഴയിലെ ശക്തമായ ഒഴുക്കും ദുഷ്‌കരമായ സാഹചര്യവുമാണ് മാൽപെ ദൗത്യം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്.

നേരത്തേയും തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് ഈശ്വർ മാൽപെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ന് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനമെത്തിയത്.

ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കിന് കാര്യമായ കുറവ് വരാത്തതിനാൽ ഈശ്വർ മാൽപെ ദൗത്യം അതീവ ദുഷ്‌കരമെന്ന് വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയിൽ ഒട്ടും കാഴ്ചയില്ല. സ്വന്തം റിസ്‌കിലാണ് പുഴയിൽ ഇറങ്ങുന്നത്. പുഴയുടെ അടിത്തട്ടത്തിൽ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

also read- പാരീസിൽ മെഡൽ വെടിവെച്ചിട്ട് ഇന്ത്യ! 10 മി എയർ പിസ്റ്റൾ വെങ്കലം നേടി മനു ഭാകർ

കൂടാതെ, തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തിൽ തട്ടി. മൂന്ന് പോയിന്റിൽ തപ്പിയിട്ടാണ് ദൗത്യം അവസാനിപ്പിച്ചത്. ഇളകിയ മണ്ണാണ് അടിയിൽ ഉള്ളത്. പുഴയുടെ അടിയിൽ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version