കോതമംഗലം: എറണാകുളം നേര്യമംഗലത്ത് അഞ്ചാംമൈലിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാംമൈൽ കരിനെല്ലിക്കൽ ജലജ(39)യെയാണ് കൊലപ്പെടുത്തിയത്.
ജലജയുടെ ഭർത്താവ് ബാലകൃഷ്ണനാണ് കേസിലെ പ്രതി.
ശനിയാഴ്ച രാത്രിയാണ് ജലജയെ ബാലകൃഷ്ണൻ കൊലപ്പെടുത്തിയതെന്നാണ് വിവരം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതി ബാലകൃഷ്ണനെ വീട്ടിൽനിന്നും തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.