കൊറിയർ നൽകാനെന്ന് പറഞ്ഞെത്തി വഞ്ചിയൂരിൽ യുവതിക്ക് നേരെ വെടിയുതിർത്ത് അജ്ഞാത സ്ത്രീ; നടുങ്ങി തലസ്ഥാന നഗരി

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി യുവതിക്ക് നേരേ വെടിയുതിർത്ത് അജ്ഞാതയായ സ്ത്രീ. വഞ്ചിയൂർ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയർപിസ്റ്റൾ ഉപയോഗിച്ച് നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി സ്വദേശിനി സിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ സിനി കേന്ദ്രസർക്കാരിന്റെ എൻആർഎച്ച്എം ജീവനക്കാരിയാണ്. പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡൻസ് അസോസിയേഷനിൽ താമസിക്കുന്ന സിനിയുടെ വീട്ടിൽ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. ഒരു കൊറിയർ നൽകാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ അജ്ഞാതയായ യുവതിയാണ് സിനിക്ക് നേരേ വെടിയുതിർത്തത് എന്ന് പോലീസ് പറയുന്നു.

മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിർത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കൊറിയർ നൽകാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെടുകയായിരുന്നു. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്.
ALSO READ- അതിശക്തമായ മഴയില്‍ ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി, മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു, മരിച്ചവരില്‍ മലയാളിയും, വന്‍പ്രതിഷേധം
ഉടനെ തന്നെ കൈ കൊണ്ട് തടുക്കാൻ ശ്രമിച്ചതിനാൽ സിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version