പാലക്കാട്: സ്കൂളിലെത്താന്‍ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാംക്ലാസ്സുകാരിയെ വെയിലത്ത് നിര്‍ത്തിയത് അരമണിക്കൂറോളം. സംഭവത്തില്‍ പാലക്കാട്ടെ ലയണ്‍സ് സ്കൂളിനെതിരെ കുട്ടിയുടെ രക്ഷിതാവ് പരാതി നല്‍കിയിരിക്കുകയാണ്.
ഒരു മാസം മുന്‍പാണ് സംഭവം. വിനോദ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവ ദിവസം വിനോദിന്റെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അഞ്ച് മിനിറ്റ് വൈകിയായിരുന്നു സ്കൂളിലെത്തിയത്.
ഗേറ്റ് അടച്ച സ്കൂള്‍ ജീവനക്കാര്‍ കുട്ടിയെ കണ്ടിട്ടും തുറന്നില്ല. കുട്ടിയെ അര മണിക്കൂറോളം ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാന്‍ വിനോദ് ആവശ്യപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സംഭവം കുട്ടിയെ വല്ലാതെ അലട്ടിയിരിക്കുകയാണെന്ന് രക്ഷിതാവ് പറയുന്നു. മകള്‍ അതിന് ശേഷം ഇതുവരെ സ്കൂളില്‍ പോയിട്ടില്ലെന്നും തനിക്ക് ആ സ്കൂളില്‍ പോകേണ്ടെന്ന നിലപാടിലാണ് മകളെന്നും വിനോദ് പറയുന്നു. വിനോദിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
Discussion about this post