അര്‍ജുന്‍ രക്ഷാദൗത്യം 13ാം ദിവസത്തിലേക്ക്, ഈശ്വര്‍ മല്‍പെയും സംഘം വീണ്ടും ഗംഗാവലി പുഴയിലിറങ്ങും, ഇന്ന് നിര്‍ണായക തീരുമാനം

arjun|bignewslive

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ 13ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനത്തിന് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയും സംഘവും ഇന്നും ഗംഗാവലി പുഴയിലിറങ്ങി തെരച്ചില്‍ നടത്തും. അതേസമയം, ഈ ശ്രമം ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനം ഇന്ന് ഉണ്ടായേക്കും.

ദൗത്യത്തിന്റെ പുരോഗതിയില്‍ ജില്ലാ കളക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസം അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലില്‍ പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ അടക്കം രംഗത്തിറക്കിയായിരുന്നു.

നാവിക സേനയുടെ സഹായത്തോടെ ഈശ്വര്‍ മല്‍പെ നിരവധി തവണ പുഴയില്‍ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. അതിനിടെ ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയര്‍ പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വറിനെ നാവികസേന രക്ഷപ്പെടുത്തുകയായിരുന്നു.

Exit mobile version