ബംഗളൂര്‍: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഗംഗാവലിപ്പുഴയില്‍ ഇറങ്ങി മാല്‍പ്പ സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. നദിയില്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പ്പ മൂന്ന് തവണ മുങ്ങി തിരിച്ചെത്തി.
നാലാം തവണയും മുങ്ങി തെരച്ചില്‍ നടത്തുകയാണ്. അതിനിടെ ടാങ്കറില്‍ ഘടിപ്പിച്ച കയര്‍ പൊട്ടി ഏകദേശം 100 മീറ്ററോളം ഒഴുകി പോയ ഈശ്വര്‍ മാല്‍പ്പയെ ദൗത്യ സംഘം ബോട്ടില്‍ തിരികെ എത്തിച്ചു.
ഈശ്വര്‍ മാല്‍പ്പയ്ക്ക് സുരക്ഷയൊരുക്കി നേവി ഒപ്പം തന്നെയുണ്ട്. ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നെത്തിയ ‘ഈശ്വര്‍ മാല്‍പ്പ’ എന്ന സംഘത്തില്‍ എട്ടുപേരാണുള്ളത്.