സ്കൂട്ടറിൽ ഒളിച്ചുകയറിയ വിരുതനെ കണ്ടുപിടിച്ച് ഓട്ടോ ഡ്രൈവർമാർ; പൊളിച്ചടുക്കിയുള്ള പരിശോധനയിൽ കിട്ടിയത് ഉഗ്രവിഷമുള്ള മൂർഖനെ

Representative image

വടക്കഞ്ചേരി: റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിലേക്ക് ഇഴഞ്ഞു കയറിയ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ സമീപത്തുള്ളവർ കണ്ടതുകൊണ്ട് ജീവൻ തിരികെ കിട്ടിയ സന്തോഷത്തിലാണ് പാലക്കാട്‌ സ്വദേശി.

നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഒളിച്ച മൂർഖൻ പാമ്പിനെ വർക്ക്‌ഷോപ്പ് തൊഴിലാളികൾ പിടികൂടി. ഇന്നലെ രാവിലെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനു മുന്‍വശത്തുള്ള മെഡിക്കൽ സ്റ്റോറിനു മുന്‍പിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇവിടെ റോഡരികിൽ വച്ചിരുന്ന സ്കൂട്ടറിലാണു പാമ്പു കയറിയത്.

Image courtesy

പാമ്പ് സ്കൂട്ടറിന്റെ എന്‍ജിനകത്തേക്കു കയറുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരും സമീപത്തെ കച്ചവടക്കാരും കണ്ടതോടെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയായിരുന്നു.

ആദ്യം സ്കൂട്ടര്‍ പൊലീസ് സ്റ്റേഷനില്‍ കയറ്റി നിർത്തി, വനം വകുപ്പ് വാച്ചർ കരയങ്കാട് മുഹമ്മദാലിയെ വിളിച്ചു വരുത്തി. അദ്ദേഹം ഉടനെ എത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
Also read-‘ആർമിയെ കുറ്റം പറയൂ’ എന്ന് എഡിറ്റ്‌ ചെയ്ത് ചേർത്ത് അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം; ഓൺലൈൻ മീഡിയയ്ക്കും വ്യക്തികൾക്കും എതിരെ കേസ് എടുത്തു.

പിന്നാലെ പാമ്പ് വണ്ടിക്ക് ഉള്ളിൽ തന്നെ ഉണ്ടെന്ന ഉറപ്പുണ്ട് തുടർന്ന്  വർക്‌ഷോപ്പ് തൊഴിലാളികളെ എത്തിച്ചു വാഹനം അഴിച്ചു പരിശോധിച്ചപ്പോഴാണു ഹെഡ്‌ലൈറ്റ് ക്യാബിനിനകത്തു പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് മൂര്ഖനെ പിടികൂടി വനം വകുപ്പിനു കൈമാറി.

Exit mobile version