തൃത്താല: കടയുടമ നിസ്‌കരിക്കാന്‍ പോയ സമയം പച്ചക്കറി കടയില്‍ വന്‍ മോഷണം. തൃത്താല കൂറ്റനാട് റോഡിലെ പി കെ വെജിറ്റബിള്‍സ് എന്ന പച്ചക്കറി കടയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച കടയുടമ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോയ തക്കം നോക്കി ഉച്ചക്ക് 1 മണിക്കും 2 മണിക്കും ഇടയിലാണ് കടയില്‍ കള്ളന്‍ കയറിയത്.
പണം സൂക്ഷിക്കുന്ന മേശ വലിപ്പിലുണ്ടായിരുന്ന 2000 രൂപ മോഷണ പോയതായി ഉടമ പറയുന്നു. ടീഷര്‍ട്ട് കടിച്ച് പിടിച്ച് മുഖം
മറച്ച് പണമെടുക്കുകയായിരുന്നു. ഇതിനിടയിലാണ് സിസിടിവി പെട്ടത്.
സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോധ്യമായതിന് പിന്നാലെ ടീ ഷര്‍ട്ടുകൊണ്ട് മുഖം മറച്ച യുവാവ് പണമെടുത്ത് മുങ്ങുകയായിരുന്നു. പണം വയ്ക്കുന്ന ടേബിള്‍ അരിച്ച് പെറുക്കിയാണ് യുവാവ് പണം അടിച്ച് മാറ്റിയത്.