ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും സൈനികന് വീരമൃത്യു. കുപ്വാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്വാരയില്‍ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.