വിവാഹ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് യുവാക്കളില്‍ നിന്നും പണവും സ്വര്‍ണവും തട്ടുന്നത് പതിവ്, യുവതി അറസ്റ്റില്‍

money fraud|bignewslive

കാസര്‍കോട്: വിവാഹ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് യുവാവില്‍നിന്നു പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനാണ് അറസ്റ്റിലായത്.

വിവാഹ മാട്രിമോണിയല്‍ സൈറ്റില്‍ വരനെ ആവശ്യമുണ്ടെന്നു പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്നവരുമായി സൈഹൃദം സ്ഥാപിക്കുകയും പിന്നാലെ യുവാക്കളില്‍ നിന്നും പണവും സ്വര്‍ണ്ണവും ആവശ്യപ്പെടുന്നതാണ് യുവതിയുടെ പതിവ്.

യുവതിയുടെ തട്ടിപ്പില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരയായിട്ടുണ്ടെന്നാണ് വിവരം. ജൂണ്‍ 21നാണു ശ്രുതിക്കെതിരെ പൊയിനാച്ചി സ്വദേശിയായ യുവാവ് പരാതി നല്‍കിയത്.

ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ കോടതി ശ്രുതിക്കു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.

Exit mobile version