കോഴിക്കോട്: കുഴിയില്‍ നിന്നും റോഡിലേക്ക് മറിഞ്ഞു വീണ സ്‌കൂട്ടര്‍ യാത്രക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. വടകര ദേശീയപാതയിലാണ് അപകടം നടന്നത്. ചോറോട് സ്വദേശിനി ഇടമീത്തില്‍ പ്രഭയാണ് മരിച്ചത്. മകന്റെ ഭാര്യയുടെ സ്‌കൂട്ടറിന് പിന്നില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം.
കണ്ണൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. വടകര കൊപ്ര ഭവന് സമീപം ദേശീയപാതയില്‍ വെച്ച് സ്‌കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രഭ മരിച്ചു. മകന്റ ഭാര്യ ശ്രീകലയെ നിസാര പരിക്കുകളോടെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post