തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സില്‍ നിന്നും അഞ്ച് വർഷത്തിനിടെ 20 കോടി രൂപ തട്ടിയെടുത്ത ധന്യാമോഹന്‍ നയിച്ചിരുന്നത് ആഡംബര ജീവിതം. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഓൺലൈൻ റമ്മി കളിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയായ ധന്യയുടെ രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍ ഇന്‍കംടാക്സ് തേടിയിരുന്നു. എന്നാല്‍ ധന്യ വിവരം നല്‍കിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
കൊല്ലത്ത് പുതിയ വീടും സ്ഥലവും സ്വന്തമാക്കിയ ധന്യ മണപ്പുറത്തിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന വലപ്പാട് പ്രദേശത്ത് രണ്ട് കൊല്ലത്തിനിടെ സ്ഥലം വാങ്ങിയിട്ടിരുന്നു. വാടകക്ക് താമസിക്കുന്ന വലപ്പാട്ടെ വീടിന് മുന്നിലുള്ള അഞ്ച് സെന്റ് സ്ഥലം വാങ്ങിയെങ്കിലും ആധാരം ചെയ്തിരുന്നില്ല.
അതേസമയം, 18 വർഷമായി മണപ്പുറം ഫിനാൻസിൽ ജോലി ചെയ്യുന്ന ധന്യ 2019ലാണ് തട്ടിപ്പ് ആരംഭിച്ചത്. ഈ കാലത്താണ് വിദേശത്തായിരുന്ന ഭര്‍ത്താവ് മടങ്ങിവന്നതും.
വ്യാജ ലോണുകൾ അച്ഛന്റെയും സഹോദരന്റെയും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ധന്യ വലിയ തുകകൾ കൈക്കലാക്കിയത്. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തെന്ന് തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞിരുന്നു. കൊല്ലം സ്വദേശിനിയായ ധന്യാ മോഹനെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി.
ALSO READ- കൊലക്കേസ് പ്രതിക്ക് ഒരു ഇളവുമില്ല; നടൻ ദർശന് ജയിൽ ഭക്ഷണം മതിയെന്ന് കോടതി, വീട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം തള്ളി
Discussion about this post