കഞ്ഞിക്കുഴി: ആലപ്പുഴ ദേശീയപാതയില്‍ വെച്ച് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. ചേര്‍ത്തല എസ്.എന്‍. കോളജിനു മുന്നില്‍ വെച്ചായിരുന്നു അപകടം. സംഭവത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡ് പോളക്കാടന്‍ കവല ഉള്ളാടന്‍ പറമ്പില്‍ ഉദയന്‍ (63) ആണ് മരിച്ചത്.
ALSO READ- പത്തനംതിട്ടയിൽ കാറിന് തീപിടിച്ചു വൻ അപകടം; രണ്ടുപേർ മരണപ്പെട്ടു;മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ
കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞ ആംബുലന്‍സ് പത്ത് മീറ്ററോളം റോഡില്‍ തെന്നി നീങ്ങിപോയി. സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് നിന്നത്.