പത്തനംതിട്ട: വീണ്ടും സംസ്ഥാനത്ത്തി കാർ കത്തി അപകടം. തിരുവല്ലയിൽ വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്തു വെച്ചാണ് സംഭവം.
ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും കാർ യാത്രികരെ രക്ഷപ്പെടുത്താനായില്ല. തിരുവല്ല തുകലശ്ശേരി സ്വദേശിയുടേതാണ് കാര്‍. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
രണ്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നത് സ്ത്രീയും പുരുഷനുമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
Also read-അഞ്ച് വർഷം കൊണ്ട് തട്ടിയെടുത്തത് 20 കോടി! മണപ്പുറം ഫിനാൻസിൽ 18 വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ ധന്യ മോഹന് വേണ്ടി തിരച്ചിൽ
കഴിഞ്ഞദിവസം കുമളി ടൗണിൽ കാർ കത്തി ഉണ്ടായ അപകടത്തിൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നയാൾ മരിച്ചിരുന്നു. കഴിഞ്ഞ മാസം കോഴിക്കോടും സമാനമായ രീതിയിൽ അപകടം സംഭവിച്ച് ഒരാൾ മരണപ്പെട്ടിരുന്നു.