പെരുമ്പാവൂർ : സുഹൃത്തുക്കളുടെ മത്സരം കാണാനായി പാലക്കാട്ടേക്ക് പോവുകയായിരുന്ന യുവാവും യുവതിയും ബൈക്ക് അപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വെച്ച് ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയിൽ റഹ്മതുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരക്കൽ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുട്ടിക്കാട്ട് ക്ഷേത്രത്തിനും കർത്താവുംപടി ജംഗ്ഷനും ഇടയ്ക്കായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തേക്ക് പോയ ബൈക്ക് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇജാസ് സംഭവം സ്ഥലത്തു വെച്ച് തന്നെ മരണമടഞ്ഞു. ഫിയോണയെ പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also read-കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
സുഹൃത്തുക്കളായ ഇരുവരും പാലക്കാട് നടക്കുന്ന ടൂർണമെന്റ് കാണാനായി ബൈക്കിൽ പോകുകയായിരുന്നു എന്നാണ് വിവരം.
എറണാകുളത്തു എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥിനി ആയ ഫിയോണ ജോസ് ഗ്രിഗറിയുടെയും ജറ്റ്സിയുടെയും മകളാണ്.
കുഴിവേലിപ്പടി കെ ഇ എം എ കോളേജ് വിദ്യാർഥിയാണ് ഇജാസ്. മാതാവ് :നജ്മ, സഹോദരി: ജാസ്മി.
Discussion about this post