കെട്ടിടത്തിന് മുകളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിച്ചു, ഗുരുവായൂരിലെ ലോഡ്ജിനെതിരെ പിഴ ചുമത്തി

ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന അവന്തി ഇന്‍ ലോഡ്ജിനെതിരെ പിഴ ചുമത്തി. 2.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

തൃശൂര്‍: കെട്ടിടത്തിന് മുകളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന അവന്തി ഇന്‍ ലോഡ്ജിനെതിരെ പിഴ ചുമത്തി. 2.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കെട്ടിടത്തിന് മുകളില്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി ഗുരുവായൂര്‍ നഗരസഭ ആരോഗ്യ വിഭാഗം നൈറ്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഈ സ്ഥാപനത്തില്‍ ഉണ്ടാകുന്ന എല്ലാ മാലിന്യങ്ങളും ടെറസിന് മുകളില്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തി.

നിയമങ്ങള്‍ കാറ്റില്‍ പറത്തി, മാലിന്യം ശസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഹരിത കര്‍മ്മ സേനക്ക് കൈമാറാതെ കൂട്ടിയിട്ട് കത്തിച്ച സ്ഥാപനത്തിന് 2.5 ലക്ഷം രൂപ പിഴ ചുമത്തുകയും സ്ഥാപനത്തന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ എസ് നിയാസ്, സുജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Exit mobile version