കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ അടക്കം 10 പേര്‍ക്ക് പരിക്കേറ്റു.

കല്‍പ്പറ്റ: വയനാട് അഞ്ചുകുന്നില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ അടക്കം 10 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version