തൃശ്ശൂര്‍: തൃശ്ശൂരില്‍ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂങ്കുന്നം ഉദയ നഗറില്‍ ഇരിങ്ങപുറം ശാന്തിമഠം വില്ലയില്‍ താമസിച്ചുവന്ന റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി മാളിയം വീട്ടില്‍ ഷാജി ആണ് അന്തരിച്ചത്.
എഴുപത്തിനാല് വയസ്സായിരുന്നു. ജാര്‍ഖണ്ഡ് റെയില്‍വെ കോടതിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം ഒന്നര വര്‍ഷമായി പൂങ്കുന്നത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
ഗീതയാണ് ഭാര്യ. മക്കള്‍ കമല്‍ ജിത്ത് (ഫൗണ്ടര്‍, സ്കേല അക്കാദമി ചെന്നൈ), സിദ്ധാര്‍ത്ഥ്. മരുമകള്‍ നീതു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചെറുതുരുത്തി ശാന്തിതീരത്ത് സംസ്കരിച്ചു.
Discussion about this post