അങ്കോല: അർജുന്റെ ലോറി പുറത്തെത്തിക്കാനുള്ള ശ്രമം പുനരാരംഭിച്ചിരിക്കുകയാണ്. പുഴയിലെ കനത്ത കുത്തൊഴുക്ക് പ്രവർത്തനത്തിന് തടസമായെങ്കിലും രണ്ട് നാവികർ പുഴയിലേക്ക് ഡൈവ് ചെയ്‌തെന്നാണ് വിവരം.
നിലവിൽ പുഴയ്ക്ക് അടിയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. മുങ്ങൽ വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ അർജുന്റെ ലോറിയിൽ ഉണ്ടായിരുന്നെന്ന് കരുതുന്ന തടി എട്ടു കിലോമീറ്റർ അകലെ നിന്നും കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അർജുൻ ലോറിക്കുള്ളിൽ ഉണ്ടോ എന്നറിയാനായാണ് ഇപ്പോൾ തിരച്ചിൽ തുടരുന്നത്.
സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നത് മലയാളിയായ റിട്ട.മേജർ ജനറൽ എം ഇന്ദ്രബാലനടങ്ങുന്ന സംഘവുമാണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള ഐബോഡ് എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
Discussion about this post