മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ താത്കാലികമായി അടച്ചുപൂട്ടി. മലപ്പുറം ജില്ലയിലാണ് സംഭവം. പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എ എം യു പി സ്‌കൂളാണ് അടച്ചത്.
ഈ സ്‌കൂളിലെ 59 വിദ്യാര്‍ത്ഥികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചത്.
ജൂലൈ 29 വരെയാണ് സ്‌കൂള്‍ അടച്ചത്. അതേസമയം, പുളിക്കല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 102 പേര്‍ക്കാണ് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത്.