മൂവാറ്റുപുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പള്ളിക്ക് സമീപമുള്ള കെട്ടിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് വൈദികനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പള്ളിയുടെ പാചകപുരയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.
ഏറെനാളായി വിവിധ ആരോഗ്യപ്രശ്‌നങ്ങളുളള ആളായിരുന്നു ഫാദര്‍ ജോസഫ് എന്നും ഇതിനുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post