‘എന്റെ അച്ഛനും ഡ്രൈവർ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ’; അർജുനെ കുറിച്ച് ഡയറിയിൽ എഴുതി രണ്ടാംക്ലാസുകാരൻ; വൈറൽ കുറിപ്പ് പങ്കിട്ട് മന്ത്രി

കോഴിക്കോട്: ഉത്തരകർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടി പ്രാർഥനയിലാണ് കേരളക്കരയാകെ. അർജുന്റെ ലോറി പുഴയിൽ നിന്നും കണ്ടെത്തിയത് ആശ്വാസമാകുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ലോറി പുറത്തെടുക്കുന്നതിനായി നാളെ വരെ കാത്തിരിക്കണം.

അർജുന് എന്തുപറ്റിയെന്ന് അറിയാൻ പത്താം ദിനത്തിലേക്ക് കാത്തിരിപ്പ് നീളുമ്പോൾ കണ്ണീർ തോരുന്നില്ല വാർത്ത അറിഞ്ഞ ഓരോരുത്തരിലും. ഇപ്പോഴിതാ അർജുനെ കാണാതായതിന് പിന്നാലെ രണ്ടാം ക്ലാസുകാരൻ എഴുതിയ ഒരു ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്‌കൂളിലെ രണ്ട് ബി ക്ലാസിലെ വിദ്യാർഥി ഇഷാന്റെ ഡയറിയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പങ്കിട്ടിരിക്കുന്നത്.

ALSO READ- അർജുന്റെ ലോറി കിടക്കുന്നത് തലകീഴായി; നാളെ കൂടുതൽ ഉപകരങ്ങളെത്തിച്ച് ഉയർത്തും

ഇഷാന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ’

Exit mobile version