അർജുന്റെ ലോറി കിടക്കുന്നത് തലകീഴായി; നാളെ കൂടുതൽ ഉപകരണങ്ങളെത്തിച്ച്‌ ഉയർത്തും

ഷിരൂർ: മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ രക്ഷാപ്രവർത്തനത്തിനെ തടസപ്പെടുത്തി മോശം കാലാസ്ഥ. ഗംഗാവലി പുഴയിൽ വെള്ളം കൂടുന്നതും അടിയൊഴുക്ക് നിയന്ത്രണാതീതമായി ഉയർന്നതും തിരിച്ചടിയായി. ഇതോടെ പുഴയിലിറങ്ങി അർജുന്റെ ലോറി ഉയർത്തുന്ന നടപടികൾ നടക്കുക നാളെയായിരിക്കുമെന്ന് എസ്പി അറിയിച്ചു.

also read-കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പകുതിയിലേറെ കുറയും; പുതിയ നിരക്ക് ഓഗസ്റ്റിൽ നിലവിൽ വരുമെന്ന് മന്ത്രി രാജേഷ്

മണ്ണിടിഞ്ഞ് പുഴയിലേക്ക് മറിഞ്ഞനിലയിൽ കണ്ടെത്തിയ അർജുന്റെ ലോറി തലകീഴായാണ് കിടക്കുന്നതും കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് ലോറി ഉയർത്തുമെന്നും എസ്പി അറിയിച്ചു.

കൂടുതൽ വിവരങ്ങൾ നാളെയോടെയേ വ്യക്തമാകൂ എന്നും ലോറി ഉയർത്തിയതിന് ശേഷം വിവരം മാധ്യമങ്ങളെ താൻ അറിയിക്കാമെന്നും സ്ഥലം എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രതികരിച്ചു.

Exit mobile version