അങ്കോല: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഓടിച്ചിരുന്ന ലോറി ലൊക്കേറ്റ് ചെയ്തെന്ന് സൂചന. അർജുന്റെ ലോറിയിലെ തടി കെട്ടിയതെന്ന് സംശയിക്കുന്ന കയറിന്റെ ഭാഗങ്ങൾ കണ്ടെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തീരത്തോട് ചേർന്ന് മണ്ണിടഞ്ഞു കൂടിയ ഭാഗത്താണ് കയർ കണ്ടെത്തിയത്. ജെസിബികൾ ഉപയോഗിച്ച് ഇവിടെ നിന്നും മണ്ണ് മാറ്റുന്നത് തുടരുകയാണ്.
ALSO READ- കർണാടക സർക്കാരിന്റെ മൂന്ന് ദിവസത്തെ അലംഭാവമാണ് ഈ നിലയിലാക്കിയത്; അർജുനെ ജീവനോടെ കിട്ടിയേനെ; കെസി വേണുഗോപാൽ മറുപടി പറയണം: കെ സുരേന്ദ്രൻ
30 മീറ്റർ ആഴത്തിൽ ഇനിയും മണ്ണുണ്ടെന്നും മണ്ണുനീക്കം തുടരുകയാണെന്നും പ്രദേശത്തെ എംഎൽഎ സതീഷ് സെയ്നി അറിയിച്ചു. കയർ കണ്ടെത്താനായത് പോസിറ്റീവായ മുന്നേറ്റമാണെന്നാണ് പ്രദേശത്ത് ക്യാംപ് ചെയ്യുന്ന സച്ചിൻ ദേവ് എംഎൽഎ പ്രതികരിച്ചത്.
എന്നാൽ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ട് ഇവിടെ മഴ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
Discussion about this post