ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക വിവരം പുറത്ത്. പുഴയുടെ അടിഭാഗത്ത് ഒരു ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഗൗഡ സ്ഥിരീകരിച്ചു.
Update on operation at Shiroor landslide.
One truck has been definitively located in the water and that the naval deep divers will attempt anchoring shortly.
The long arm boomer excavator will be used to dredge the river.
Advanced drone based Intelligent Underground Buried…— Krishna Byre Gowda (@krishnabgowda) July 24, 2024
അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒന്‍പതാം ദിവസം എത്തുന്നതിനിടെയാണ് നിര്‍ണായക വിവരം പുറത്ത് വരുന്നത്.
അതേസമയം, കോഴിക്കോട് സ്വദേശി അര്ജുന് ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.
Discussion about this post