തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ സംസ്ഥാനസര്‍ക്കാര്‍ ചുങ്കം പിരിക്കില്ലെന്ന ഉറപ്പ് നല്കി മന്ത്രി ജി സുധാകരന്. സംസ്ഥാനത്തെ പത്ത് ടോള്‍ പ്ലാസകള്‍കൂടി നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന്റെ ആലോചനയില്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗതം മെച്ചപ്പെടുത്തുന്നതില്‍ യു.പി.എ സര്‍ക്കാരിനേക്കാള്‍ എന്‍ഡിഎ ഭരണമാണ് കേരളത്തിന് മെച്ചം നല്‍കിയതെന്നും അദ്ദേഹം പ്രശംസിച്ചു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍. കൊല്ലം ഉദ്ഘാടനത്തിന് തയ്യാറായി. ആലപ്പുഴയില്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലുമാണ്. രണ്ടിടത്തും സംസ്ഥാനസര്‍ക്കാര്‍ ചുങ്കം ഈടാക്കില്ലെന്നാണ് മന്ത്രി വാക്ക് നല്‍കുന്നത്. എന്നാല്‍ ദേശീയപാത വിഭാഗം സ്വന്തം നിലയില്‍ ചുങ്കം ഈടാക്കിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖമാവും വികൃതമാകുകയെന്നും അദ്ദേഹം പറഞ്ഞു
ആലപ്പുഴ ബൈപ്പാസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നേ പൂര്‍ത്തിയാകില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടര വര്‍ഷത്തിനിടെ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ 1050 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. ആലപ്പുഴ ജില്ലയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ ത്രീ ഡി വിജ്ഞാപനം ഈമാസം തന്നെ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post