കൊച്ചി: എറണാകുളത്ത് ഭര്‍തൃഗൃഹങ്ങളില്‍ നിന്നും യുവതികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന് അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
യുവതികള്‍ക്ക് വിവാഹ സമയത്ത് നല്കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നുവെന്നും വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും തിരികെ ലഭിക്കണമെന്ന പരാതിയുമായാണ് കൂടുതലെന്നും അധ്യക്ഷ പറയുന്നു.
എന്നാല്‍ ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ യുവതികളുടെ പക്കല്‍ ഇല്ലാത്തതിനാല്‍ ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ലെന്നും വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്കുകയാണെങ്കില് അത് നിയമപരമായ രീതിയില്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്നും അധ്യക്ഷ നിര്‍ദേശിച്ചു.
Discussion about this post