കൊച്ചി: ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ച കേസില്‍ പ്രതി പിടിയില്‍. ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടില്‍ സഞ്ജു (39) വിനെയാണ് ആലുവ പോലീസ് പിടികുടിയത്. ഇയാളുടെ കൈവശത്തുനിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇന്‍സ്പെക്ടര്‍ എം എം മഞ്ജു ദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പി എ0 സലീം, അബ്ദുള്‍ റഹ്മാന്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ പി ഷാജി എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post