തിരുവനന്തപുരം: മൂന്നാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ അവഗണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാൻ ഇരിക്കുന്നതേയുള്ളൂ. കഴിഞ്ഞ 10 വർഷമായിട്ട് ഒരു ബജറ്റിലും എംയിസ് പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നീക്കിയിരിപ്പ് ഈ ബജറ്റിലുണ്ടെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. വികസനത്തിന് സഹായിക്കുന്ന നിരവധി നിർദേശങ്ങളാണ് ബഡ്ജറ്റിൽ ഉള്ളത്. നഗരങ്ങളിൽ ഒരു കോടി പുതിയ വീടുകൾ നിർമ്മിക്കുന്നത് നിർമ്മാണ മേഖലയ്ക്കും കരുത്തുപകരും.
also read- ”അര്‍ജുനെ കിട്ടുന്നത് വരെ തെരയണം”, ഇപ്പോഴുള്ള തെരച്ചിലില്‍ തൃപ്തരാണെന്ന് കുടുംബം
എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന ബജറ്റാണിത്. മധ്യവർഗത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന തരത്തിലുള്ള നികുതി പരിഷ്കരണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.
Discussion about this post