വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്പില്‍ വന്‍ തീപിടുത്തം, സംഭവം തൃശ്ശൂരില്‍

trissur|bignewslive

തൃശ്ശൂര്‍: തൃശ്ശൂരില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടുത്തം. ചെറുതുരുത്തി വാഴക്കോടാണ് അപകടമുണ്ടായത്. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് രാവിലെയാണ് സംഭവം. വെള്ളം കലര്‍ന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവെച്ച ക്യാനുകള്‍ക്കാണ് തീപിടിച്ചത്. ക്യാന്‍ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകിയിരുന്നു. ഇതിലേക്ക് റോഡില്‍ നിന്നാണ് തീ പിടിച്ചത്.

അപകടത്തെ തുടര്‍ന്ന് വടക്കാഞ്ചേരി- ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്.

Exit mobile version