സ്‌കൂള്‍ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ചു, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

accident|bignewslive

മൂവാറ്റുപുഴ : സ്‌കൂള്‍ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. അപകടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാ. ജോസഫ് മെമ്മോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാര്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

മഴയുളള സമയത്ത് വളവില്‍വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version