സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു, 54000ത്തില്‍ താഴെ, ഇന്നത്തെ വില അറിയാം

gold| bignewslive

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. നിലവില്‍ 54000ത്തില്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണ്ണവില. ഇന്ന് 200 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 53,960 രൂപയിലെത്തിയിരിക്കുകയാണ്.

ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6745 രൂപയാണ്. സ്വര്‍ണ്ണവിലയില്‍ ആറുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.

also read:ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും മോഷണം പതിവ്, നേപ്പാള്‍ സ്വദേശി കൊച്ചിയില്‍് പിടിയില്‍

53,000 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Exit mobile version