ആലപ്പുഴ: ബംഗളൂരുവില്‍ മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. രാമങ്കരി കവലയില്‍ പികെ വര്‍ഗീസിന്റെയും ഷൂബി മേളുടെയും മകള്‍ ആല്‍ഫി മോളാണ് മരിച്ചത്. 24 വയസായിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യംഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുദിവസമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ആല്‍ഫി.
ബംഗളൂരുവില്‍ എംഎസ്സി പഠനം പൂര്‍ത്തിയാക്കിയ ശേഷം ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സഹോദരന് അലക്സ് വര്‍ഗീസ്.
Discussion about this post