അര്‍ജുനായുള്ള തിരച്ചിലില്‍ സിഗ്‌നല്‍ കിട്ടിയത് ഗംഗാവലി പുഴയ്ക്കടിയില്‍ നിന്ന്, വിശദമായ തിരച്ചില്‍ നാളെ

w. arjun missing |bignewslive

ബംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ സിഗ്‌നല്‍ കിട്ടിയത് ഗംഗാവലി പുഴയ്ക്കടിയില്‍ നിന്നെന്ന് സൈന്യം. കരയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സിഗ്നലെന്നും സൈന്യം അറിയിച്ചു.

അതേസമയം, ലോറി മണ്ണില്‍ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സൈന്യം അറിയിച്ചു. സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് നാവികസേന നാളെ വിശദമായ തിരച്ചില്‍ നടത്തും.

വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റര്‍ 120 ഉം ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുക.

ഇന്നത്തെ തിരച്ചിലിനൊടുവില്‍ അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്.

Exit mobile version