മലപ്പുറത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന സഹയാത്രികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം: മൂത്തേടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24കാരിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രിക ചേലത്തു കുഴിയില്‍ ഫര്‍ഹാനയാണ് മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന സഹയാത്രികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version