ചാലക്കുടിയിൽ ട്രെയിൻ വരുന്നത് കണ്ട് പാളത്തിൽ നിന്നും പുഴയിലേക്ക് ചാടിയത് നാലുപേർ; ഒരാളെ ട്രെയിനിടിച്ചെന്നും ലോക്കോ പൈലറ്റിന്റെ മൊഴി; തിരച്ചിൽ

representative image

തൃശ്ശൂർ: ചാലക്കുടിയിൽ ട്രെയിൻ വരുന്നതുകണ്ട് റെയിൽേവ പാലത്തിൽനിന്ന് പുഴയിൽ ചാടിയ നാലുപേർക്കായി തിരച്ചിൽ തുടരുന്നു. ഇതിൽ ഒരാളെ ട്രെയിൻ തട്ടിയിട്ടുണ്ടെന്നാണ് ലോക്കോ പൈലറ്റ് നൽകിയ മൊഴി. തിങ്കളാഴ്ച പുലർച്ചെ 1.30- ഓടെയായിരുന്നു സംഭവം.

representative image

പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരാണ് പുഴയിലേക്ക് ചാടിയത്. ഇതിൽ ഒരാളെ ട്രെയിൻ തട്ടിയെന്നും ലോക്കോ പൈലറ്റ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

ALSO READ- എഐവൈഎഫ് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി മണ്ണാർക്കാട്ടെ വീട്ടിൽ മരിച്ചനിലയിൽ

ചാലക്കുടി റെയിൽവെ സ്റ്റേഷനിൽനിന്ന് ഈ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. സേന സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ നടത്താനായില്ല. തുടർന്ന് രാവിലെ അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പരിസരത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

Exit mobile version